2-06-2023 ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരുന്നു. ഇന്ന് മുഴുവൻ സമയവും ഞങ്ങൾ ക്ലാസ്സിന് പുറത്ത് പ്രകൃതിയോട് ചേർന്നിരുന്നാണ് പഠിച്ചത്. വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.
1-06-2023രണ്ട് മാസത്തെ മധ്യ വേനൽ അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നു. ഇന്ന് വളര സന്തോഷകരമായ ദിവസമായിരുന്നു. ഇന്ന് രാവിലെ 9.30 മുതൽ 1 മണി വരെ ഡോ. ആശ. എ.കെ. മാമിന്റെorientation ക്ലാസ്സ് ഉണ്ടായിരുന്നു. നമുക്ക് വളരെ അധികം ആത്മവിശ്വാസം പകർന്ന് തന്ന ക്ലാസ്സായിരുന്നു. രസകരമായ കഥകളും മറ്റും പറഞ്ഞ് തന്ന് രസകരമായtask കളിലൂടെ മാം ഞങ്ങള motivate ചെയ്യ്തു. വളരെ നല്ല അനുഭവമായിരുന്നു.
ഇന്ന് അധ്യാപക പരിശീലനത്തിന് 31 ആമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8 .30ന് സ്കൂളിലെത്തുകയും അറ്റൻ ഡൻസ്സ്സൈൻ ചെയ്യുകയും ചെയ്തു .ശേഷം 12 . 10മുതൽ12. 45 വരെ ന്യൂൺഡ്യൂട്ടി ഉണ്ടായിരുന്നു .ശേഷം 1. 15 മുതൽ 1. 55 വരെ അഞ്ജന യോടൊപ്പം ഒൻപത് യൂ ക്ലാസിൽ പോയി. തുടർന്ന് രണ്ടുമണി മുതൽ 2. 40 വരെ എട്ടു ക്യൂക്ലാസിൽ എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. ശേഷം നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി. ഇന്ന് നല്ലൊരു ദിവസമായിരുന്നു.
ഇന്ന്(7-06-2024) രണ്ടാംഘട്ട അധ്യാപന പരിശീലനത്തിൻ്റെ മുന്നൊരുക്കമെന്നോണം ഞങ്ങൾ പല ഗ്രൂപ്പുകളായി പിരിഞ്ഞ് നല്കിയിട്ടുള്ള സ്കൂളുകളിൽ പാഠഭാഗങ്ങൾ ശേഖരിക്കാനായി പോയി. ഞങ്ങൾ 16 പേർ അടങ്ങുന്ന സംഘംസെൻ്റ് മേരീസ് ഹയർ സെക്കൻ്ററിസ്കൂളിൽ പോകുകയും ടൈംടേബിളും പാഠഭാഗവും അധ്യാപകരിൽ നിന്ന് ശേഖരിക്കുകയും ചെയ്യ്തു. ഞങ്ങളുടെ ടീംലീഡർ അലീനയും അസിസ്റ്റൻ്റ് ലീഡർ അനന്തുവും ആയിരുന്നു. എനിക്ക് അനില കുമാരി ടീച്ചറിനെയാണ് ലഭിച്ചത്. എനിക്ക് പഠിപ്പിക്കാനായി8H1 ക്ലാസ്സാണ് കിട്ടിയത്. ഒരു നല്ല അനുഭവമായിരിക്കാം ഈ അധ്യാപന പരിശീലനമെന്ന് കരുതുന്നു. ജൂൺ 12 മുതൽ ജൂലൈ 31 വരെയാണ് അധ്യാപന പരിശീലന കാലയളവ്.