രണ്ടാംഘട്ട അധ്യാപന പരിശീലന മുന്നൊരുക്കം(7-06-2024)
ഇന്ന്(7-06-2024) രണ്ടാംഘട്ട അധ്യാപന പരിശീലനത്തിൻ്റെ മുന്നൊരുക്കമെന്നോണം ഞങ്ങൾ പല ഗ്രൂപ്പുകളായി പിരിഞ്ഞ് നല്കിയിട്ടുള്ള സ്കൂളുകളിൽ പാഠഭാഗങ്ങൾ ശേഖരിക്കാനായി പോയി. ഞങ്ങൾ 16 പേർ അടങ്ങുന്ന സംഘംസെൻ്റ് മേരീസ് ഹയർ സെക്കൻ്ററിസ്കൂളിൽ പോകുകയും ടൈംടേബിളും പാഠഭാഗവും അധ്യാപകരിൽ നിന്ന് ശേഖരിക്കുകയും ചെയ്യ്തു. ഞങ്ങളുടെ ടീംലീഡർ അലീനയും അസിസ്റ്റൻ്റ് ലീഡർ അനന്തുവും ആയിരുന്നു. എനിക്ക് അനില കുമാരി ടീച്ചറിനെയാണ് ലഭിച്ചത്. എനിക്ക് പഠിപ്പിക്കാനായി8H1 ക്ലാസ്സാണ് കിട്ടിയത്. ഒരു നല്ല അനുഭവമായിരിക്കാം ഈ അധ്യാപന പരിശീലനമെന്ന് കരുതുന്നു. ജൂൺ 12 മുതൽ ജൂലൈ 31 വരെയാണ് അധ്യാപന പരിശീലന കാലയളവ്.